പീച്ചി : ആരോഗ്യമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രീ പ്രൈമറി മുതൽ പ്രൈമറി തലം വരെയുള്ള കുട്ടികൾക്കായി ആരംഭിച്ച പ്രഭാത ഭക്ഷണ വിതരണം പീച്ചി ഗവ എൽപി സ്കൂളിലും ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ബാബു തോമസ് നിർവഹിച്ചു. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്നും ആരോഗ്യമുള്ള ശരീരത്തിന് പോഷകാഹാരം അത്യാവശ്യമാണെന്നും ബാബു തോമസ് കുട്ടികളെ ഓർമിപ്പിച്ചു. പിടിഎ പ്രസിഡൻറ് ലിമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ പ്രധാനധ്യാപിക ടെസി ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ജലജ തുടങ്ങിയവർ സംസാരിച്ചു.


0 Comments