സ്വകാര്യ ബസുകൾ രാവിലെ എട്ടരയ്ക്ക് ശേഷം പഞ്ചായത്ത് ഓഫീസ് സ്റ്റോപ്പിൽ എത്തണം

പട്ടിക്കാട്. തൃശ്ശൂർ പീച്ചി ഡാം റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ രാവിലെ എട്ടരയ്ക്ക് ശേഷം പഞ്ചായത്ത് ഓഫീസ് സ്റ്റോപ്പിൽ എത്തണമെന്ന് ധാരണയായി. പീച്ചി പോലീസ് എസ്ഐ എ.ഒ. ഷാജുവിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനമായത്. കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡൻറ് ബാബു തോമസ്, ബസ് ഉടമകൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തിരുന്നു.  പീച്ചി ഡാം - തൃശ്ശൂർ റൂട്ടിലോടുന്ന സ്വകാര്യ ബസ്സുകൾ പട്ടിക്കാട് പഞ്ചായത്ത് ഓഫീസ് സ്റ്റോപ്പ് ഒഴിവാക്കുന്നതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട്  ബാബു തോമസ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ എം.പി. ജെയിംസ്, ജില്ലാ കളക്ടർ,  തൃശൂർ ആർ.ടി.ഒ എന്നിവർക്ക് പരാതി നൽകിയിരുന്നു. ഏതാനും സ്വകാര്യബസ്സുകൾ പട്ടിക്കാട് സെന്ററിലും പഞ്ചായത്ത് ഓഫീസ് സ്റ്റോപ്പിലും എത്താതെ നേരിട്ട് തൃശൂരിലേക്ക് പോകുകയായിരുന്നു പതിവ്. ബസ്സുകൾക്ക് റൂട്ട് അനുവദിച്ച് നൽകിയ പെർമിറ്റിൽ പട്ടിക്കാട് പഞ്ചായത്ത് ഓഫീസ് വരെ പോകണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. ബസ്സുകളുടെ ഫെയർ സ്റ്റേജ് പീച്ചി മുതൽ തൃശൂർ വരെ പട്ടിക്കാട് പോയി തിരികെ എത്തു ന്നതിനുള്ള 2 കി.മീ. കൂടി ഉൾപ്പെടുത്തിയാണ് 30 രൂപ  നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ  പഞ്ചായത്ത് ഓഫീസ് സ്റ്റോപ്പിലേക്കും ബസ് സ്റ്റാന്റിലേക്കും ബസ്സുകൾ എത്താൻ വേണ്ട കർശന നിർദ്ദേശം നൽകണമെന്നും അല്ലാത്ത പക്ഷം ഫെയർ സ്റ്റേജ് കുറക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി നൽകിയിരുന്നത്.



Post a Comment

0 Comments