ജലനിധിക്ക് പുതിയ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു


പട്ടിക്കാട്. പീച്ചി ജലനിധി പദ്ധതിയുടെ എസ്.എൽ. ഇ.സിയിലേക്ക് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു. ഡിസംബർ 27 ന് പഞ്ചായത്ത് ഹാളിൽ ചേർന്ന ജലനിധി ഗുണഭോക്തൃ സമിതി പ്രതിനിധികൾ ഉൾപ്പെട്ട യോഗത്തിലാണ് ഭരണസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നത്. പീച്ചി ജലനിധി പദ്ധതിയിലെ 22 ഗുണഭോക്തൃ സമിതികളിൽ 13 സമിതികളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദന്റെ അധ്യക്ഷതയിൽ ചേർന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.വി. അനിത, ഇ.ടി. ജലജൻ, എസ്.എൽ.ഇ.സി പ്രതിനിധി ചാക്കോ എബ്രഹാം, മയിലാട്ടുംപാറ വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി പി.ആർ. ജോൺ എന്നിവർ പങ്കെടുത്തു. എസ്.വി. മത്തായി (പ്രസിഡന്റ്), സി.ഡി ആന്റണി (സെക്രട്ടറി),  ജോയ്‌സി വർഗീസ് (ട്രഷറർ), പി.സി. വർഗീസ് (വൈസ് പ്രസിഡന്റ്),  ഷിജി ജോസ് (ജോ.സെക്രട്ടറി) എന്നിവരടങ്ങുന്ന ഒമ്പതംഗ കമ്മറ്റിയെ ആണ് തിരഞ്ഞെടുത്തത്.



Post a Comment

0 Comments