ചുവന്നമണ്ണ് സെ.ജോർജ് യാക്കോബായ പള്ളിയിൽ പെരുന്നാൾ ആഘോഷിച്ചു


പട്ടിക്കാട്. ചുവന്നമണ്ണ് സെ.ജോർജ് യാക്കോബായ പള്ളിയിലെ പെരുന്നാൾ ഡിസംബർ 28 മുതൽ 30 വരെ  തിയതികളിൽ ആഘോഷിച്ചു. 28 ന് ബുധനാഴ്ച വഴുക്കുംപാറ മോർ ഗീവർഗീസ് സഹദായുടെ കുരിശിൻ തൊട്ടിയിൽ നിന്ന് ചുവന്നമണ്ണ് യൽദോ മോർ ബസേലിയോസ് ബാവയുടെയും ഏലിയാസ് തൃത്വിയൻ ബാവയുടെയും കുരിശിൻ തൊട്ടുകളിലേക്കും അവിടെനിന്ന് പള്ളിയിലേക്കും റാസ നടത്തി. 29 ന് പെരുന്നാൾ കുർബാനയ്ക്ക് ഡൽഹി, യുഎഇ എന്നീ ഭദ്രാസനങ്ങളുടെ മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ യൗസേബിയോസ് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് ചുവന്നമണ്ണിലെ കുരിശിൻ തൊട്ടിയിലേക്ക് നടത്തിയ റാസയും തിരികെ പള്ളിയിൽ എത്തി സമാപിച്ചു. ലേലം, ആശീർവാദം, നേർച്ചസദ്യ എന്നിവയും ഉണ്ടായിരുന്നു. വികാരി ഫാ.ജിജു വർഗ്ഗീസ് തണ്ണിക്കോട്ട്, ട്രസ്റ്റ് സെക്രട്ടറി ജോൺസൺ വള്ളിക്കാട്ടിൽ, ട്രസ്റ്റി ഷെനിൽ നാരേക്കാട്ട്, എന്നിവർ നേതൃത്വം നൽകി. 30 ന് വെള്ളിയാഴ്ച വൈകിട്ട് നടന്ന ഇടവക സംഗമം ഇടവക മെത്രാപ്പോലീത്ത ഡോ. കുര്യാക്കോസ് മാർ ക്ലീമിസ് ഉദ്ഘാടനം ചെയ്തു.



Post a Comment

0 Comments