വാണിയമ്പാറ മേലേചുങ്കത്ത് വാഹനാപകടം


പട്ടിക്കാട്. വാണിയമ്പാറ മേലേചുങ്കത്ത് കാർ ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. ബൈക്ക് യാത്രക്കാരൻ കണ്ണമ്പ്ര സ്വദേശി ഹരീഷിനാണ് പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. 

ഇന്ന് രാവിലെ 10 മണിയോടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം ഉണ്ടായത്. ദേശീയപാത കുറുകെ കടക്കാൻ ശ്രമിക്കുകയായിരുന്ന ഹരീഷിന്റെ ബൈക്കിൽ പാലക്കാട് ഭാഗത്തേക്ക് പോയിരുന്ന കാർ ഇടിക്കുകയായിരുന്നു.

ദേശീയപാത കുറുകെ കടക്കാൻ ശ്രമിക്കുന്ന ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത് നിത്യസംഭവവുമായി മാറിയിരിക്കുകയാണ്. ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. 

Post a Comment

0 Comments