പയ്യനം. പാണഞ്ചേരി പഞ്ചായത്ത് പതിനെട്ടാം വാർഡ് പയ്യനം ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.വി. അനിത അധ്യക്ഷയായിരുന്നു. ആറ്റിങ്ങലിൽ വെച്ച് നടന്ന സംസ്ഥാന ബോക്സിംഗ് 75 കി.ഗ്രാം വിഭാഗത്തിൽ സ്വർണ്ണമെഡൽ നേടിയ ആശാരിക്കാട് വാഴാംപ്ലാക്കൽ ടിൻസൺ ജോസഫ്, സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ ബഡ്ഡിങ്, ലെയറിങ് ആന്റ് ഗ്രാഫ്റ്റിങ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ആദ്യ ജെ. ജോസിയ എന്നിവരെ ഗ്രാമസഭ ആദരിച്ചു. പൊതുവിദ്യഭ്യാസ വകുപ്പിൽ മികച്ച കായിക താരങ്ങൾക്ക് പബ്ലിക് സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം മാള ഉപജില്ല വിദ്യാഭ്യാസ ഓഫീസിലെ ക്ലർക്ക് ആയി ടിൻസൺ ജോസഫിന് നിയമനം ലഭിച്ചിരുന്നു. ആശാരിക്കാട് കുറ്റ്യാനിക്കൽ ജോസിന്റെയും ആശയുടെയും മകളാണ് ഹയർസെക്കൻഡറി വിദ്യാർത്ഥിയായ ആദ്യ ജെ.ജോസിയ.


0 Comments