പട്ടിക്കാട്. കൂട്ടാല മുടിക്കോട് റോഡിന്റെ വശം തകർന്നത് സമീപത്തെ വീടിന് അപകടഭീഷണിയായി. മുടിക്കോട് റോഡിൽ റേഷൻകടക്ക് സമീപം താമസിക്കുന്ന ബ്രഹ്മകുളം ഷിജുവിന്റെ വീടിനോട് ചേർന്നാണ് റോഡിന്റെ വശം തകർന്നിട്ടുള്ളത്. ചരക്കുവാഹനങ്ങളും ടിപ്പർ ലോറികളും ഇതുവഴി ദിവസേന കടന്നു പോകുന്നതിനാൽ റോഡിന്റെ വശം കൂടുതൽ ഇടിയുന്നതായും വാർഡ് മെമ്പർ സി.എസ് ശ്രീജു പറഞ്ഞു. റോഡിന്റെ വശം കെട്ടി സംരക്ഷിച്ച് അപകടഭീഷണി ഒഴിവാക്കണം എന്നാവശ്യപ്പെട്ട് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.


0 Comments