പട്ടിക്കാട്. ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി പട്ടിക്കാട് സെ. അൽഫോൻസ പബ്ലിക് സ്‌കൂളിൽ സെമിനാർ നടത്തി. ഒല്ലൂർ സർക്കിൾ എസ്.എൻ.എഫിന്റെ നേതൃത്വത്തിൽ സുരക്ഷിതാഹാരം ആരോഗ്യത്തിന് ആധാരം എന്ന വിഷയത്തിൽ ആയിരുന്നു സെമിനാർ. ജങ്ക് ഫുഡുകളുടെ അമിതോപയോഗം കു ട്ടികളിലുണ്ടാക്കുന്ന ദോഷങ്ങൾ, സമീകൃതാഹാരത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ ഫുഡ് ഇൻസ്‌പെക്ടർ രേഷ്മ, ഡയറ്റീഷ്യൻ സുഗീത എന്നിവർ പ്രബന്ധാവതരണങ്ങൾ നടത്തി. പരിപാടിയിൽ പങ്കെടുത്തവർക്ക് സമീകൃതാഹാരം വിതരണം ചെയ്തു. സ്‌കൂൾ പ്രിൻസിപ്പൽ റെയ്‌സൽ പോൾ, അധ്യാപകരായ മിമോ ജോസ്, അനു, നിമിഷ എന്നിവർ നേതൃത്വം നൽകി.


0 Comments