വാണിയംപാറ. മണിയൻ കിണറിൽ കാട്ടാനകൾ റബർ മരങ്ങൾ നശിപ്പിച്ചു. മലേകണ്ടത്ത് പോൾ, ജോർജുകുട്ടി എന്നിവരുടെ 150 ഓളം റബർ മരങ്ങളാണ് നശിപ്പിച്ചത്. 7 ആനകളുടെ കൂട്ടമായി തുടർച്ചയായ രണ്ടുദിവസമാണ് കാട്ടാനകൾ ഇറങ്ങിയത്. കാട്ടാന ശല്യത്തെ തുടർന്ന് ഈ പ്രദേശത്തെ മറ്റുവീട്ടുകാർ പ്രദേശത്തു നിന്നും മാറി താമസിക്കുകയാണ്. ഇവിടെ ഇരുപതോളം വൈദ്യുത പോസ്റ്റുകൾ കാട്ടാനകൾ തകർത്തിട്ടുണ്ട്. മാസങ്ങൾ കഴിഞ്ഞിട്ടും വൈദ്യുതി പുനസ്ഥാപിച്ചിട്ടില്ല.

0 Comments