കുതിരാൻ തുരങ്കത്തിനുള്ളിൽ റോഡ് തകർന്നു ഇരുചക്രവാഹനങ്ങൾ അപകട ഭീഷണിയിൽ


പട്ടിക്കാട്. കുതിരാൻ രണ്ടാം തുരങ്കത്തിനുള്ളിലെ റോഡ് തകർന്നത് ഇരുചക്ര വാഹനങ്ങളെ അപകടഭീഷണിയിലാക്കി. തൃശ്ശൂരിൽ നിന്നും പാലക്കാട് പോകുന്ന തുരങ്കത്തിന്റെ നടുവിലാണ് റോഡ് 10 മീറ്റർ നീളത്തിൽ പൊളിഞ്ഞിരിക്കുന്നത്. ഇതിന് തൊട്ടടുത്ത് തന്നെ വലിയ ഒരു കുഴിയും രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. പടിഞ്ഞാറ് ഭാഗത്തുനിന്നും തുരങ്കത്തിലേക്ക് പ്രവേ ശിക്കുന്നതിന്റെ 100 മീറ്റർ ഉള്ളിലായാണ് റോഡ് തകർന്നിരിക്കുന്നത്. സുരക്ഷയും ഉറപ്പും മുൻനിർത്തി കോൺക്രീറ്റ് ചെയ്ത റോഡാണ് തുരങ്കത്തിനകത്ത് ഉള്ളത്. 

എന്നാൽ നിലവിൽ പൊളിഞ്ഞു കിടക്കുന്ന ഭാഗം ഇരുചക്ര വാഹനങ്ങൾക്ക് ഏറെ അപകടഭീഷണിയാണ് ഉയർത്തുന്നത്. കാലാനുസൃതമായി അറ്റകുറ്റപണികൾ നടക്കാത്തതാണ് റോഡ് തകരാൻ കാരണം എന്ന് നാട്ടുകാർ പറഞ്ഞു.  ഭാരമേറിയ നിരവധി ചരക്ക് വാഹനങ്ങൾ ഇതു വഴി കടന്നുപോകുന്നതിനാൽ ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ തകർച്ചയ്ക്ക് വഴി യൊരുക്കും. പത്തുവർഷത്തെ ഗ്യാരണ്ടിയോടുകൂടിയാണ് അത്യാധുനിക യന്ത്ര സംവിധാനങ്ങളോടെ തുരങ്കത്തിനകത്ത് കോൺക്രീറ്റ് റോഡ് നിർമിച്ചത്. എന്നാൽ ഇത്തരത്തിൽ റോഡ് തകരുന്നത് നിർമ്മാണത്തിലെ അപാകതയാണെന്ന് നാട്ടുകാർ ആരോപിച്ചു.



Post a Comment

0 Comments