പീച്ചി. ഒന്നര വയസിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ പീച്ചി സ്വദേശി ദ്യുതിക്കിനെ ഡിവൈഎഫ്‌ഐ പീച്ചി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മേഖല സെക്രട്ടറി മോബി പി.കെ. ഉപഹാരം കൈമാറി. ട്രഷറർ മഹാദേവ് ടി എസ്, ജോ.സെക്രട്ടറിമാരായ രഞ്ജിത്ത് കെ ആർ, അലൻ ഫ്രാൻസിസ്, എക്‌സിക്യൂട്ടീവ് അംഗം സിറിൽ ജോർജ്ജ്, പീച്ചി യൂണിറ്റ് സെക്രട്ടറി രാഹുൽ എ എം, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


0 Comments