ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി


പട്ടിക്കാട്. ലോക ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് പട്ടിക്കാട് സെൻറ് അൽഫോൻസ പബ്ലിക് സ്‌കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. വെള്ളാനിക്കര ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി. മാത്യു ക്ലാസിന് നേതൃത്വം നൽകി. 'അരുത് ലഹരി ആവണം പോരാളി' എന്നതായിരുന്നു മുഖ്യവിഷയം. കുട്ടികൾ ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും പരിഹാരമാർഗങ്ങളെ കുറിച്ചും ചർച്ച നടത്തി. സ്‌കൂൾ പ്രിൻസിപ്പാൾ റെയ്‌സൽ പോൾ അധ്യക്ഷത വഹിച്ചു. സ്‌കൂൾ ലീഡർ അമൃതേശ്വർ ടി ബി സംസാരിച്ചു.



Post a Comment

0 Comments