പട്ടിക്കാട്: മാതൃഭൂമി മലയാള ദിനപത്രത്തിന്റെ മധുരം മലയാളം എന്ന പദ്ധതിക്ക് പീച്ചി ഗവ. എൽപി സ്‌കൂളിൽ തുടക്കം കുറിച്ചു. സ്‌കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർ ബാബു തോമസ് പ്രധാനാധ്യാപിക ടെസി ബാബുവിന് പത്രം കൈമാറി കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മാതൃഭൂമി സീനിയർ പ്രൂഫ് റീഡർ അനിൽ ബാലകൃഷ്ണൻ പദ്ധതി വിശദീകരണം നടത്തി. വിദ്യാർത്ഥികളിൽ പത്രവായനാശീലം വളർത്തുന്നതിനായി മാതൃഭൂമി ആവിഷ്‌കരിച്ച മധുരം മലയാളം പദ്ധതി അഭിനന്ദനീയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബാബു തോമസ് പറഞ്ഞു.
പി.ടി.എ.വൈസ് പ്രസിഡന്റ് രഞ്ജിതാ ശരത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി വി.കെ. ജലജ സംസാരിച്ചു
.jpeg)

0 Comments