അഖിലേന്ത്യ കിസാൻ സഭ ദേശീയ സമ്മേളനം : ദീപശിഖാ പ്രയാണ ജാഥയ്ക്ക് വാണിയമ്പാറയിൽ സ്വീകരണം നൽകി


വാണിയമ്പാറ. ഡിസംബർ 13 മുതൽ 16 വരെ തൃശ്ശൂരിൽ നടക്കുന്ന അഖിലേന്ത്യ കിസാൻ സഭ 35 -ാം ദേശീയ സമ്മേളനത്തിനുള്ള ദീപശിഖാ പ്രയാണ ജാഥയ്ക്ക് ജില്ലാതിർത്തിയായ വാണിയമ്പാറയിൽ സ്വീകരണം നൽകി. 

വാണിയമ്പാറയിലെ സ്വീകരണ യോഗത്തിൽ വെച്ച് സി.പി.ഐ.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പാലക്കാട് ജില്ലാ സെക്രട്ടറിയായ സുരേഷ് ബാബുവിൽ നിന്ന് ദീപശിഖ ഏറ്റുവാങ്ങി. തെലങ്കാനയിൽ നിന്നും തമിഴ്നാട്ടിലെ കീഴ് വെൺമണിയിൽ നിന്നും ആരംഭിച്ച ജാഥകൾ സേലത്ത് വെച്ച് സംഗമിച്ച് തുടർന്ന് ഒരു ജാഥയായാണ് പ്രയാണം തുടർന്നത്. സി.പി.ഐ.എം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ യോഗത്തിൽ ദീപശിഖ ജാഥയുടെ ക്യാപ്റ്റൻ വിജു കൃഷ്ണൻ, പ്രകാശൻ മാസ്റ്റർ, ദുരൈ രാജ്, സാഗർ, പി.കെ. രാജേന്ദ്രൻ, പി.കെ. ഷാജൻ, കർഷകസംഘം മണ്ണുത്തി ഏരിയ സെക്രട്ടറി സണ്ണി ചെന്നിക്കര, സി.പി.ഐ.എം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ എന്നിവർ പ്രസംഗിച്ചു. നാളെ തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന പ്രതിനിധി സമ്മേളനം അഖിലേന്ത്യ കിസാൻ സഭാ ജനറൽ സെക്രട്ടറി ഹനൻ മൊള്ള ഉദ്ഘാടനം ചെയ്യും. 15ന് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ദേശീയ സെമിനാർ സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും 16 ന് നടക്കുന്ന പൊതുസമ്മേളനവും കർഷക റാലിയും   മുഖ്യമന്ത്രി പിണറായി വിജയനും ഉദ്ഘാടനം ചെയ്യും.




Post a Comment

0 Comments