ആൽപ്പാറ. പെന്തെക്കോസ്തൽ യങ് പീപ്പിൾസ് അസോസിയേഷൻ (പിവൈപിഎ) സംസ്ഥാനതല താലന്ത് പരിശോധനയിൽ ആൽപ്പാറ ഹെബ്രോൻ വോയ്‌സിന് നേട്ടം. സമൂഹഗാനത്തിൽ ഒന്നാം സ്ഥാനവും, ഓർക്കസ്‌ട്രേഷനിൽ രണ്ടാം സ്ഥാനവുമാണ് സംസ്ഥാന തലത്തിൽ ഹെബ്രോൻ വോയ്‌സ് കരസ്ഥമാക്കിയതെന്ന് പാസ്റ്റർ ഷിജു സാമുവേൽ അറിയിച്ചു. ബാജിയോ ജെയിംസ്, ഡാരിസ് പീറ്റർ, ജെറോം പോൾ, ജീസൻ പോൾ, ജെറോം ബിജു, എബിൻ ബെന്നി, ഷിമി ഷോബി, ടാനിയ ബിജു, സ്‌റ്റെഫി ഷിജു, എൽഷ ജോയ്, അന്ന ദീക്ഷിത് എന്നിവരാണ് നേട്ടങ്ങൾ കരസ്ഥമാക്കിയത്. കുമ്പനാട് വെച്ചായിരുന്നു മത്സരം.
.jpg)

0 Comments