വാണിയമ്പാറ. കേന്ദ്ര - കേരള സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കെ.പി.സി.സി ആഹ്വാനപ്രകാരം പാണഞ്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ് നയിച്ച പൗര വിചാരണ യാത്രയുടെ സമാപനയോഗം വാണിയമ്പാറയിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ അധ്യക്ഷനായി. സാധാരണക്കാർക്ക് വീടു നിർമ്മിക്കാൻ നാല് ലക്ഷം രൂപ മാത്രം അനുവദിക്കുന്ന പിണറായി സർക്കാർ, മുഖ്യമന്ത്രിയുടെ വീട്ടിൽ ലിഫ്റ്റ് നിർമ്മിക്കാൻ ചെലവാക്കുന്നത് 40 ലക്ഷത്തിലധികം രൂപയാണെന്നും സർക്കാർ അഴിമതിയും ധൂർത്തും തുടരുകയാണെന്നും വി.ടി. ബൽറാം ആരോപിച്ചു. കെ.പി.സി.സി അംഗം ലീലാമ്മ ടീച്ചർ, മണ്ണുത്തി മണ്ഡലം പ്രസിഡന്റ് എം.യു മുത്തു, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജിത്ത് ചാക്കോ, ജില്ലാ സെക്രട്ടറി വിനീഷ് പ്ലാച്ചേരി, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലസൻ വർഗീസ്, മുൻ മെമ്പർ പി.ജെ. ജോസഫ്, മണ്ഡലം വൈസ് പ്രസിഡന്റ് എം.എ. മൊയ്തീൻകൂട്ടി തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സനൂപ്, സുധീഷ്, ബിനു, കോൺഗ്രസ്സ് ബൂത്ത് പ്രസിഡന്റ് രതീഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.


0 Comments