പട്ടിക്കാട്. സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ ഒന്നാം സ്ഥാനം നേടിയ പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളെ അനുമോദിക്കാൻ സംസ്ഥാന റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ സ്‌കൂളിൽ എത്തി. ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടി നാഷണൽ സയൻസ് കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആറാം ക്ലാസ് വിദ്യാർത്ഥികളായ അദ്വൈത് സി അലക്‌സ് , മുഹമ്മദ് അർഫദ് സീനിയർ വിഭാഗത്തിൽ എ ഗ്രേഡ് നേടിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ കെ.എൽ. അനൈന, കെ . ഗോപിക, ജീവശാസ്ത്ര അധ്യാപിക എം രേണുക എന്നിവരെയാണ് മന്ത്രി പൊന്നാടയണിയിച്ച് അനുമോദിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, പിടിഎ പ്രസിഡന്റ് ജയ്‌സൺ സാമുവൽ, എസ്എംസി ചെയർമാൻ പി.വി സുദേവൻ, ഹെഡ്മിസ്ട്രസ് എ.എം സീമ എന്നിവരും അനുമോദന പരിപാടിയിൽ പങ്കെടുത്തു.
.jpeg)

0 Comments