പയ്യനം. വിഷ രഹിത പച്ചക്കറികൾ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാണഞ്ചേരി പഞ്ചായത്തിലെ പയ്യനം വാർഡിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പച്ചക്കറി തൈകൾ നട്ടു. കുടുംബശ്രീയുടെ അഗ്രി ന്യൂട്രി ഗാർഡൻ പദ്ധതി മുഖേനയാണ് തൈകൾ വിതരണം ചെയ്തത്. സി.ഡി.എസ് ലിബിയ ബിനോയ്, എ.ഡി.എസ്സുമാരായ ടെസ്സി വർഗീസ്, വത്സമ്മ ബാബു, ജോസ്‌ന ബിജു, തൊഴിലുറപ്പ് മാറ്റ് മേഴ്‌സി ജെയിംസ് എന്നിവർ പങ്കടുത്തു.


0 Comments