പട്ടിക്കാട്. ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ മകരച്ചൊവ്വ മഹോത്സവം നടത്തി. വൈകിട്ട് 5 30ന് നടന്ന കൂട്ടിയെഴുന്നള്ളിപ്പിൽ 39 ഗജവീരന്മാർ അണിനിരന്നു. ചിറക്കാക്കോട് ദേശത്തിനുവേണ്ടി ഗജവീരൻ പാമ്പാടി രാജൻ ദേവിയുടെ തിടമ്പ് ഏറ്റിയപ്പോൾ ചെമ്പൂത്ര വടക്ക് ദേശത്തിനുവേണ്ടി മംഗലാംകുന്ന് അയ്യപ്പൻ വലതു കൂട്ടും, ഇമ്മട്ടി പറമ്പ് ദേശത്തിനുവേണ്ടി പുതുപ്പള്ളി സാധു ഇടതുകൂട്ടും നിന്നു. വൈകിട്ട് 5.30 മുതൽ പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും അരങ്ങേറി. നാളെ രാവിലെ 5.30ന് പഞ്ചാരിമേളത്തോടെയുള്ള കൂട്ടിഎഴുന്നള്ളിപ്പ് ആരംഭിച്ച് എട്ടു മണിയോടെ സമാപിക്കും. തുടർന്ന് ഒറുകുളങ്ങരയിലെ ആറാട്ടിന് ശേഷം പൂരം കൊടിയിറങ്ങും.


0 Comments