ദേശീയപാത ചെമ്പൂത്രയിൽ ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു.

പട്ടിക്കാട്. ദേശീയപാത കുറുകെ കടക്കുന്നതിനിടെ ലോറി ഇടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. ഒല്ലൂക്കര ശ്രേയസ് നഗർ തിയാട്ടുപറമ്പിൽ പരേതരായ കൃഷ്ണന്റെയും വള്ളിക്കുട്ടിയുടെയും മകൾ ലീല (67) ആണ് മരണപ്പെട്ടത്. ഇന്ന് രാവിലെ 11:30 ഓടെ പാലക്കാട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ദേശീയപാത കുറുകെ കടക്കുകയായിരുന്ന ലീലയെ ചരക്ക് ലോറി ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതയാണ്.



Post a Comment

0 Comments