വഴുക്കുംപാറയിൽ കാർ മറിഞ്ഞ് അപകടം


വഴുക്കുംപാറ. ദേശീയപാതയിൽ വഴുക്കുംപാറ പെട്രോൾ പമ്പിന് സമീപം കാർ മറിഞ്ഞ് അപകടം. ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം ഉണ്ടായത്. ബാംഗ്ലൂരിൽ നിന്നും തൃശൂരിലേയ്ക്ക് വരികയായിരുന്ന ദമ്പതികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. തൃശൂർ ഭാഗത്തേക്കുള്ള പാതയിലൂടെ പോയിരുന്ന കാർ നിയന്ത്രണം വിട്ടതിനെ തുടർന്ന് പാലക്കാട് ഭാഗത്തേക്കുള്ള പാതയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനം മറിഞ്ഞ് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു.



Post a Comment

0 Comments