പട്ടിക്കാട്. കേരള സ്‌റ്റേറ്റ് സർവീസ് പെൻഷൻ യൂണിയൻ പാണഞ്ചേരി പഞ്ചായത്ത് യൂണിറ്റ് വാർഷികം പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ പ്രസിഡന്റ് കെ.കെ. ജോൺ അധ്യക്ഷനായി. പട്ടിക്കാട് ഗവ. എൽപി സ്‌കൂളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, കെ.എസ്.എസ്.പി.യു ജില്ല, ബ്ലോക്ക് ഭാരവാഹികളായ കെ.എം ശിവരാമൻ, സി.സി. രാമകൃഷ്ണൻ , എൻ.കെ. സഹദേവൻ, എ.പി. മത്തായി. കെ.വി നടരാജൻ, കെ. സതീദേവി, എൻ. ചന്ദ്രൻ, രവീന്ദ്രൻ പനയത്ത് തുടങ്ങിയവർ സംസാരിച്ചു.
കെ. കെ. ജോൺ (പ്രസിഡന്റ്), മുല്ലപ്പിള്ളി ശ്രീധരൻ, എൻ.കെ. ചന്ദ്രൻ, എ.പി. മത്തായി (വൈസ് പ്രസിഡന്റുമാർ), എൻ.കെ. സഹദേവൻ (സെക്രട്ടറി), സതീദേവി, കെ.ഇ കുഞ്ഞപ്പൻ, കെ.ഒ. ജോർജ് (ജോ. സെക്രട്ടറിമാർ), വി.പി. ബേബി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. അവശ്യവസ്തുക്കളുടെയും ആവശ്യ മരുന്നുകളുടെയും വിലക്കയറ്റം തടയുക, സ്റ്റാറ്റിയൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക തുടങ്ങി വിവിധ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.



0 Comments