സജി ചെറിയാന്റെ സത്യപ്രതിജ്ഞ: കോൺഗ്രസ് കരിദിനം ആചരിച്ചു


പട്ടിക്കാട്. സജി ചെറിയാൻ എംഎൽഎ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ പ്രതിഷേധിച്ച് പാണഞ്ചേരി, പീച്ചി മണ്ഡലങ്ങളുടെ നേതൃത്വത്തിൽ ഇന്നലെ പട്ടിക്കാട് പ്രകടനത്തോടുകൂടി കരിദിനം ആചരിച്ചു. പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് കെ.പി. ചാക്കോച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാണഞ്ചേരി പഞ്ചായത്ത് പാർലമെന്ററി പാർട്ടി ലീഡറും പീച്ചി മണ്ഡലം പ്രസിഡന്റുമായ ബാബു തോമസ് യോഗം ഉദ്ഘാടനം ചെയ്തു. 

കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് ബ്ലസൺ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജോൺ സണ്ണി, മൊയ്തീൻകുട്ടി, അനിൽ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജി താണിക്കൽ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിന്ദു ബിജു, ഡികെടിഎഫ് ജില്ലാ സെക്രട്ടറി റോയ് തോമസ്, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ സി.വി. ജോസ്, കെ.ബി. ലിബീഷ്, ബ്ലോക്ക് സെക്രട്ടറിമാരായ ചാക്കുണ്ണി, സി. മോഹനൻ, ഉണ്ണി നായർ, സേവാദൾ മെമ്പർ ബേസിൽ, മണ്ഡലം സെക്രട്ടറിമാരായ മത്തായി അറെക്കാംമൊളയിൽ, കെ.എം. പൗലോസ്, തിമത്തി, മുൻ പഞ്ചായത്ത് അംഗം സാലി തങ്കച്ചൻ, കുര്യാക്കോസ് ഫിലിപ്പ്, ബിജു ജോൺസൺ എന്നിവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.


Post a Comment

0 Comments