പട്ടിക്കാട്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി അംഗങ്ങളെ സജ്ജമാക്കുന്നതിന്റെ ഭാഗമായി സിപിഐഎമ്മിന്റെ നേതൃത്വത്തിൽ പാർട്ടി ലോക്കൽ തലത്തിൽ ശില്പശാലകൾ സംഘടിപ്പിക്കുകയാണ്. പാർട്ടിയുടെ പാണഞ്ചേരി ലോക്കൽ കമ്മിറ്റി തല ശില്പശാല സിപിഐ (എം) ഒല്ലൂർമണ്ഡലം സെക്രട്ടറി വർഗീസ് കണ്ടങ്കുളത്തി ഉദ്ഘാടനം ചെയ്തു സി.പി. വില്യംസ് അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ റിപ്പോർട് അവതരിപ്പിച്ചു. ടി. ശ്രീകുമാർ, സാവിത്രി സദാനന്ദൻ, പി.വി. സുദേവൻ, ഇ.ടി.ജലജൻ, കെ.വി ചന്ദ്രൻ, ഷീല അലക്‌സ് എന്നിവർ സംസാരിച്ചു. ജനുവരി 10ന് മുൻപായി ഏല്ലാ ബൂത്തു ശില്പ ശാലകളും നടത്താൻ തീരുമാനമായതായി പാർട്ടി ഭാരവാഹികൾ അറിയിച്ചു.


0 Comments