പട്ടിക്കാട്. ജനുവരി 15 സംസ്ഥാനതല പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ പാലിയേറ്റീവ് ദിനമാചരിച്ചു. പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടി തൃശ്ശൂർ ഡിഎംഓ ടി.പി ശ്രീദേവി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഏറ്റവും നന്നായി പ്രവർത്തിക്കുകയും കിടപ്പുരോഗികൾക്ക് നല്ല രീതിയിൽ ഉള്ള ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതും ചെയ്യുന്നത് കേരളത്തിലെ പാലിയേറ്റീവ് സെന്ററുകൾ ആണെന്ന് ടി.പി ശ്രീദേവി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്തിലെ നിർധനരായ 160 ഓളം കിടപ്പുരോഗികൾക്ക് പുതപ്പ് സമ്മാനമായി നൽകി. തൃശ്ശൂർ ഡിപിഎം ഡോ. രാഹുൽ പാലിയേറ്റീവ് ദിന സന്ദേശം നൽകി. പഞ്ചായത്തിൽ 315 രോഗികളാണ് പാലിയേറ്റീവ് കെയറിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മെഡിക്കൽ ഓഫീസർ ഡോ. ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഫ്രാൻസിന ഷാജു, വെള്ളാനിക്കര സാമൂഹ്യ ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ കെ.എസ് ജയന്തി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി അനിത, ഇ.ടി ജലജൻ, സുബൈദ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ രമേഷ്, രമ്യ രാജേഷ്, പഞ്ചായത്തംഗം ആനി ജോയ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments