പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിൽ നിന്നും വയോജനങ്ങൾക്കായി നൽകുന്ന കട്ടിലുകൾ ഒമ്പതാം വാർഡ് വഴുക്കുംപാറയിൽ വിതരണം ചെയ്തു. വാർഡ് മെമ്പർ കെ.പി. ചാക്കോച്ചൻ, പതികാലായിൽ സദാശിവന് കട്ടിൽ നൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് സൂപ്പർ വൈസർ കെ.എം നിത അധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർ ലേഖ, പ്രിജ, രമ്ജ, മറ്റ് ഗുണഭോക്താക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.


0 Comments