പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തെ ഭിന്നശേഷി ഗ്രാമസഭ യോഗം ചേർന്നു. പട്ടിക്കാട് ഗവ.എൽ.പി. സ്‌കൂളിൽ നടന്ന യോഗത്തിൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് തലത്തിൽ ഭിന്നശേഷി കലോത്സവം നടത്തുക, ഭിന്നശേഷിക്കാർക്കായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിനോദയാത്ര സംഘടിപ്പിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഗ്രാമസഭയിൽ ഉയർന്നു വന്നതായി ഐ.സി.ഡി.എസ് സുപ്പർവൈസർ കെ.എം. നിത അറിയിച്ചു. പഞ്ചായത്തംഗങ്ങളായ എം.ജെ അനീഷ്, ജയകുമാർ ആദംകാവിൽ, ബിജോയ് ജോസ്, പഞ്ചായത്ത് സെക്രട്ടറി പി.ആർ. ജോൺ എന്നിവർ സംസാരിച്ചു.


0 Comments