പട്ടിക്കാട്. മകരെച്ചൊവ്വ മഹോത്സവത്തിന്റെ ഭാഗമായി ദേശീയപാതയിൽ സുരക്ഷ ഉറപ്പു വരുത്തണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.സി. അഭിലാഷ് ആവശ്യപ്പെട്ടു. ചെമ്പൂത്ര, മണ്ണുത്തി പൂരങ്ങളോട് അനുബന്ധിച്ച് നിരവധി ആളുകൾ ദേശീയപാത മുറിച്ചു കടക്കുന്നതും, ദേശങ്ങളിൽ നിന്നായി ചെറുപൂരങ്ങൾ കടന്നുവരുമ്പോൾ ദേശീയ പാതയിലൂടെ വാഹനങ്ങൾ അമിത വേഗത്തിൽ വരുന്നതും മൂലം അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ആണ് സുരക്ഷാ മുൻകരുതൽ ആവശ്യപ്പെട്ടിട്ടുള്ളത്. ചുവന്നമണ്ണ് മുതൽ മണ്ണുത്തി വരെയുള്ള ദേശീയപാതയിലെ പ്രധാന കവലകളിലെല്ലാം സ്പീഡ് ബ്രേക്കർ സംവിധാനവും പോലീസ് സേവനവും ഉറപ്പുവരുത്തണം എന്ന് ജില്ലാ കളക്ടറോടും ഒല്ലൂർ എസിപി യോടും അഭിലാഷ് ആവശ്യപ്പെട്ടു.


0 Comments