പട്ടിക്കാട്. കുതിരാൻ തുരങ്കത്തിന് കിഴക്കുഭാഗത്തുള്ള പാലത്തിൽ കാർ തലകീഴായി മറിഞ്ഞ് അപകടം. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്നും നെടുമ്പാശ്ശേരിയിലേക്ക് പോവുകയായിരുന്ന ആൾട്ടോ കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉൾപ്പെടെ രണ്ടുപേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകാരണം വ്യക്തമല്ല. ദേശീയപാത റിക്കവറി വാൻ സ്ഥലത്ത് എത്തി കാർ നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിച്ചു.


0 Comments