മണ്ണുത്തി. വെള്ളാനിക്കര സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രത്തിലേയ്ക്ക് മണ്ണുത്തി ഡോൺ ബോസ്‌കോ സ്‌കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്‌സ് ബുക്കുകൾ സംഭാവന നൽകി. കൗമാര സൗഹൃദ ആരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന വായന മുറിയിലേയ്ക്കാണ് ബുക്കുകൾ നൽകിയത്. സ്‌കൂൾ ലീഡർ എർലിൻ റെജി ആശുപത്രി മെഡിക്കൽ ഓഫീസർമാരായ ഡോ. ബിന്ദു കെ., ഡോ. അക്ഷീത എൻ. ബേബി എന്നിവർക്ക് ബുക്കുകൾ കൈമാറി. ഒല്ലൂക്കര പ്രൈമറി ഹെൽത്ത് സെന്ററിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി. മാത്യു നേതൃത്വം നൽകിയ ചടങ്ങിൽ പിആർഒ ജോമോൾ ജോസ്, അഡോൾസെന്റ് ഹെൽത്ത് കൗൺസിലർ മഞ്ജുഷ സി.എം എന്നിവർ പങ്കെടുത്തു.

.jpeg)
0 Comments