ചെമ്പൂത്ര റോഡിൽ ട്രാഫിക് മിറർ സ്ഥാപിച്ചു


ചെമ്പൂത്ര. കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിന് മുന്നിലൂടെ ചെമ്പൂത്ര ബസ് സ്‌റ്റോപ്പിലേക്ക് പോകുന്ന റോഡിലെ അപകട വളവിൽ  ട്രാഫിക് മിറർ സ്ഥാപിച്ചു. ഇവിടെ പതിവായി ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനായി ചെമ്പൂത്ര നന്മ ഗ്രാമീണ ഐക്യവേദിയുടെ നേതൃത്വത്തിലാണ് ട്രാഫിക് മിറർ സ്ഥാപിച്ചത്. പ്രദേശവാസിയും വാണിയംപാറ സ്‌കൂൾ ഹെഡ്മിസ്ട്രസുമായ ആർ. ഓമന ഉദ്ഘാടനം ചെയ്തു. കെ. വിജയകുമാർ, കെ. ജയരാജൻ, അനിൽ ആന്റണി കൊള്ളന്നൂർ, ഡോ. സുധീന്ദ്രകുമാർ, ജയകുമാർ കുന്നത്ത്, രമേശൻ കുണ്ടു വാറ, രാമചന്ദ്രൻ പിള്ള എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments