വിലങ്ങന്നൂർ. സെൻറ് ആന്റൺ വിദ്യാപീഠത്തിൽ വാർഷികാഘോഷം 'യൂഫോറിയ 2023' നടന്നു. കെഎഫ്ആർഐ രജിസ്ട്രാർ ഇൻചാർജ് ഡോ.റ്റി.വി. സജീവ് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സിനിമാതാരം സാജു നവോദയ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൽ ജെന്നി ജെയിംസ്, വാർഡ് മെമ്പർ ഷൈജു കുര്യൻ, മാനേജർ സിസ്റ്റർ പ്രിയ, പിടിഎ പ്രസിഡന്റ് ബിജു കാക്കനാട്ടിൽ, എംപിടിഎ പ്രസിഡന്റ് എം.കെ രാജി, ഫെബാ കെ.ബി., ഗോഡ്‌വിൻ കെ.ആർ, സ്റ്റാഫ് സെക്രട്ടറി ടീന ഡാനിയൽ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.


0 Comments