പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ ജലജീവൻ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഗുണഭോക്തൃവിഹിതം അടച്ചമുഴുവൻ കുടുംബങ്ങൾക്കും വാട്ടർ കണക്ഷൻ അടിയന്തിരമായി നൽകണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തംഗം എം.ജെ അനീഷ് വാട്ടർ അതോറിറ്റി അസി.എഞ്ചിനീയർക്ക് നിവേദനം നൽകി. ഗുണഭോക്തൃവിഹിതം അടച്ച കുടുംബങ്ങൾക്ക് ജനുവരി മാസത്തിൽ തന്നെ വാട്ടർ കണക്ഷൻ നൽകുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് വാട്ടർ അതോറിറ്റി അസി. എൻജിനീയർ ജസ്സിൽ തങ്കച്ചൻ ഉറപ്പ് നൽകിയതായി മെമ്പർ പറഞ്ഞു. ഓവർസീയർ ജോബി ജോസഫും ഉണ്ടായിരുന്നു.


0 Comments