പട്ടിക്കാട്. കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിൽ പാണഞ്ചേരി പഞ്ചായത്തിന്റെ മലയോര മേഖലകളിൽ പലയിടത്തും കൃഷിനാശമുണ്ടായി. വാഴ, ജാതിഎന്നിവ കാറ്റിൽ ഒടിഞ്ഞുവീണു. മയിലാട്ടുംപാറയിൽ കട്ടച്ചിറക്കുന്നേൽ ജിബിയുടെ 40 വാഴകളാണ് കാറ്റിൽ ഒടിഞ്ഞത്, ജാതിയുടെ കൊമ്പുകളും ഒടിഞ്ഞിട്ടുണ്ട്. ഇത്തരത്തിൽ മലയോരമേഖലയിൽ പലർക്കും കൃഷിനാശം ഉണ്ടായിട്ടുണ്ട്. രണ്ടുദിവസമായി കിഴക്കൻ മലയോര മേഖലയിൽ കാറ്റ് ശക്തമാണ്.


0 Comments