പട്ടിക്കാട്: മണ്ണുത്തി വടക്കഞ്ചേരി ദേശീയപാത മുളയം റോഡിൽ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട പിക്കപ്പ് മറിഞ്ഞു. ഇന്നലെയാണ് അപകടം ഉണ്ടായത്. കൊടുവായൂരിൽ നിന്നും മലപ്പുറത്തേക്ക് റെഡിമെയ്ഡ് തുണി തരങ്ങൾ കയറ്റി പോവുകയായിരുന്നു പിക്കപ്പ് വാൻ. ഇതിനിടയിൽ വാനിന്റെ പുറകിലെ ഇടതുഭാഗത്തെ ടയർ പൊട്ടുകയായിരുന്നു. ഇതേ തുടർന്ന് നിയന്ത്രണം വിട്ട വാഹനം ദേശീയപാതയ്ക്ക് കുറുകെയായി മറിഞ്ഞു. വാഹനത്തിൽ രണ്ടുപേർ ഉണ്ടായിരുന്നെങ്കിലും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.


0 Comments