വഴുക്കുംപാറ മേൽപാതയിൽ വിള്ളൽ രൂപപ്പെട്ട ഭാഗത്തെ പുനർനിർമാണം പൂർത്തിയായി


പട്ടിക്കാട്. ദേശീയപാതയിൽ വഴക്കുംപാറ മേൽപ്പാതയുടെ സംരക്ഷണഭിത്തിയിൽ വിള്ളൽ കണ്ടെത്തിയ പ്രദേശത്തെ പുനർനിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി. വിള്ളൽ രൂപപ്പെട്ട പഴയ സംരക്ഷണ ഭിത്തിയിലെ കരിങ്കല്ലുകൾ പൊളിച്ച് നീക്കി സിമൻറ് മണലും ഉപയോഗിച്ച് വീണ്ടും കെട്ടുകയായിരുന്നു. ഏകദേശം 100 മീറ്റർ ദൂരത്തിലാണ് പുനർനിർമ്മാണം നടന്നത്. വഴുക്കുംപാറ മേൽപാതയ്ക്കു സമീപം തൃശൂർ ഭാഗത്തേക്കുള്ള ദേശീയപാതയോരത്ത് റോഡിനായി കെട്ടിപ്പൊക്കിയ സുരക്ഷാ ഭിത്തിയിലാണു വിള്ളൽ രൂപപ്പെട്ടിരുന്നത്. 

തൃശൂർ ഭാഗത്തേക്കുള്ള പ്രധാന പാതയുടെ മധ്യത്തിൽ ഒരു മീറ്റർ നീളത്തിൽ  വിള്ളലും രൂപപ്പെട്ടിരുന്നു. കനത്ത മഴയിൽ കൽക്കെട്ടിന് ഇടയിൽ നിന്ന് മണ്ണും ഒലിച്ച് പോയിരുന്നു. കൽക്കെട്ടിന് ആവശ്യമായ ചെരിവ് ഇല്ലാത്തതാണ് വിള്ളൽ രൂപപ്പെട്ടതിനു കാരണമെന്നു ഔദ്യോഗിക സംഘം കണ്ടെത്തിയിരുന്നു. മന്ത്രി കെ.രാജൻ സ്ഥലം സന്ദർശിക്കുകയും അടിയന്തര നടപടി ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് കളക്ടർ ഹരിതാ വി കുമാർ, ദേശീയപാത പ്രോജക്ട് ഡയറക്ടർ ബിപിൻ മധു തുടങ്ങിയവർ സ്ഥലത്തെത്തി രണ്ടാമത് സുരക്ഷ ഭിത്തി നിർമിക്കുമെന്ന് ഉറപ്പു നൽകുകയായിരുന്നു.



Post a Comment

0 Comments