സജി ചെറിയാന്റെ സത്യപ്രതിജ്ഞ: ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിദിനം ആചരിച്ചു


മണ്ണുത്തി. സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം ഒല്ലൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനാചരണത്തിന്റെ ഭാഗമായി മണ്ണുത്തി മഹാത്മ സ്‌ക്വയറിലേയ്ക്ക് പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും സംഘടിപ്പിച്ചു. 

മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.യു മുത്തു അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ.സി. അഭിലാഷ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭരണഘടനയെ അവഹേളിച്ചത്തിന്റെ ഭാഗമായി സജി ചെറിയാൻ രാജിവെച്ച അതേ സാഹചര്യം നിലനിൽക്കുമ്പോൾ കേസിൽ കോടതി തീർപ്പ് കൽപ്പിക്കുന്നതിന് മുൻപ് സജി ചെറിയാനെ കുറ്റവിമുക്തനാക്കിയുള്ള സിപിഎം പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനവും, മന്ത്രിയാക്കലും നീതിന്യായ വ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് കെ.സി. അഭിലാഷ് പറഞ്ഞു. 

കോൺഗ്രസ് കൗൺസിലർമാരായ ശ്യാമള മുരളീധരൻ, റോസിലി, സണ്ണി വാഴപ്പിള്ളി, നൗഷാദ് മാസ്റ്റർ, വർഗീസ് വാഴപ്പിള്ളി, എം.ജി. രാജൻ, ടിറ്റോ തോമസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.



Post a Comment

0 Comments