മണ്ണുത്തി. സമഗ്ര ശിക്ഷാ കേരള ഒല്ലൂക്കര ബിആർസിയുടെ ആഭിമുഖ്യത്തിൽ ബിആർസിക്ക് കീഴിലുള്ള വിദ്യാലയങ്ങളിലെ 8, 9 ക്ലാസിലെ കുട്ടികൾക്കായി 'പാദ മുദ്രകൾ' പ്രാദേശിക ചരിത്രരചന ശിൽപ്പശാല ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ കരോളിൻ ജെറിഷ് നിർവഹിച്ചു. ഒല്ലൂക്കര ബിആർസിപിസി ഇൻ ചാർജ് സുനിൽ ജോൺ മാത്യു അധ്യക്ഷത വഹിച്ചു. ഗാന്ധിമാർഗ്ഗ പ്രവർത്തകൻ, സർവോദയ നേതാവ്, ഗ്രന്ഥകാരൻ, പ്രഭാഷകൻ, അധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനും 2013ലെ ദേശീയ അധ്യാപക അവാർഡ് ജേതാവുമായ എം പീതാംബരൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. രണ്ട് ദിവസങ്ങളിലായാണ് കുട്ടികൾക്ക് പരിശീലനം നടത്തുന്നത്. കാരണവർ കൂട്ടം, ചരിത്രാന്വേഷണ യാത്രകൾ എന്നിവ ശിൽപ്പശാലയുടെ പ്രത്യേകതകളാണ്. ഇന്ന് നാലുമണിക്ക് ശിൽപ്പശാല അവസാനിക്കും.


0 Comments