കൃഷിനാശം ഉണ്ടാക്കുന്ന വന്യജീവികളെ കൊല്ലാൻ നിയമം വേണം: കേരള കോൺഗ്രസ് (എം)


പട്ടിക്കാട്. ജനവാസ മേഖലകളിൽ ഇറങ്ങി കൃഷിനാശം ഉണ്ടാക്കുന്ന വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലാൻ കേന്ദ്ര സർക്കാർ നിയമം കൊണ്ടുവരണമെന്ന് കേരള കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇവയെ പരസ്യമായി ലേലം ചെയ്തു സർക്കാർ ഖജനാവിലേക്ക് മുതൽ കൂട്ടണം.

ബഫർ സോണുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് പാണഞ്ചേരി പഞ്ചായത്തിലെ ജനങ്ങളാണ്. ബഫർസോൺ അതിർത്തി വനത്തിനുള്ളിൽ തന്നെ നിജപ്പെടുത്തണം. വനം വകുപ്പ് ഉദ്യോഗസ്ഥരിൽ ചിലരെങ്കിലും ജനങ്ങ ളെ ശത്രുക്കളെപ്പോലെ കാണുന്ന സമീപനം ഒഴിവാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് രാജു പാറപ്പുറം അധ്യക്ഷനായ പരിപാടിയിൽ നേതാക്കളായ തോമസ് മായാലി, ബേബി നെല്ലിക്കുഴി, ജോസ് മുതുകാട്ടിൽ, ജോസ്, ബൈജു വർഗീസ്, സി.ഡി. റോയി എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments