പാണഞ്ചേരി ഗ്രാമപഞ്ചായത്ത് അറിയിപ്പ്


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ പരാതികൾ സ്വീകരിക്കുന്നതിനും അവ സുതാര്യമാക്കാനുള്ള നിർദേശങ്ങൾ സ്വീകരിക്കുന്നതിനുമായി തൃശൂർ ജില്ല ഓംബുഡ്‌സ്മാൻ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ 2023 ജനുവരി 19 നു രാവിലെ 11 മണിക്ക് സിറ്റിംഗ് നടത്തുന്നതാണ്. പ്രസ്തുത സിറ്റിങ്ങിൽ തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ജനപ്രതിനിധികൾക്കും പരാതി നൽകുന്നതിനും നേരിൽ ബോധിപ്പിക്കുന്നതിനുമുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.



Post a Comment

0 Comments