പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിൽ സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി കാർപ്പ് മത്സ്യ കൃഷിക്ക് അപേക്ഷ സമർപ്പിച്ചവർക്ക് മത്സ്യ കുഞ്ഞുങ്ങളെ സൗജന്യമായി വിതരണം ചെയ്തു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ വിതരണം നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.ജെ. അനീഷ്, കെ.പി ചാക്കോച്ചൻ, ഫിഷറീസ് പ്രൊമോട്ടർ പ്രദീപ് എന്നിവർ സംസാരിച്ചു.


0 Comments