കേരള വ്യാപാരി വ്യവസായി ഏകോപന സമിതി 'സൗജന്യ സമ്മാന പെരുമഴ 2023' ഉദ്ഘാടനം ചെയ്തു


പട്ടിക്കാട്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന 'സൗജന്യ സമ്മാന പെരുമഴ 2023' ന്റെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി. രവീ ന്ദ്രൻ നിർവ്വഹിച്ചു. പട്ടിക്കാട് വ്യാപാരി ഭവനിൽ വെച്ച് നടന്ന പരിപാടിയിൽ യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി അധ്യക്ഷത വഹിച്ചു. സമ്മാനകൂപ്പൺ പ്രകാശനം ഒല്ലൂർ നിയോജക മണ്ഡലം ചെയർമാൻ ബിജു ഇടക്കളത്തൂർ, ബ്രോഷർ പ്രകാശനം പീച്ചി പോലീസ് എസ്‌ഐ എ.ഒ. ഷാജി  എന്നിവർ നിർവഹിച്ചു. വാർഡ് മെമ്പർ ആനി ജോയ്, മറ്റ് യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. കെവിവിഇഎസ് സംഘടന മെമ്പർമാരുടെ വാണിജ്യ, വ്യാപാര സ്ഥാപനങ്ങളിൽ നിന്നും നിശ്ചിത സംഖ്യയ്ക്കു മുകളിൽ പർച്ചെയ്‌സ് ചെയ്യുന്നവർക്കുവേണ്ടി ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന സമ്മാന പദ്ധതിയാണ് ഇതെന്ന് കൺവീനർ ബെന്നി കൊയപ്പറ്റയിൽ, പ്രസിഡന്റ് ജോബി പി.വി., സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ തോംസൺ എ.ജെ എന്നിവർ പറഞ്ഞു.



Post a Comment

0 Comments