മുന്നറിയിപ്പ് ബോർഡുകൾ അവ്യക്തം: ആൽപ്പാറ സെന്റർ അപകടമേഖലയാകുന്നതായി നാട്ടുകാർ


പട്ടിക്കാട്. പീച്ചിഡാം റോഡിൽ ആൽപ്പാറ സെന്റർ അപകടമേഖലയാകുന്നതായി നാട്ടുകാർ പറഞ്ഞു. വാരിയത്ത്പടി കഴിഞ്ഞാലുള്ള രണ്ട് വളവുകളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പേരിന് മാത്രമാണെന്ന് അവർ പറഞ്ഞു. റോഡരികലുള്ള മരങ്ങളുടെ മറവും ബോർഡുകളുടെ വ്യക്തതക്കുറവും മൂലം പലപ്പോഴും മുന്നറിയിപ്പ് ബോർഡുകൾ യാത്രക്കാരുടെ ശ്രദ്ധയിൽ പെടാറില്ല.

റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ബോർഡുകൾ സ്ഥാപിച്ച് പോകുന്നതല്ലാതെ പിന്നീടുള്ള അറ്റകുറ്റ പണികൾക്കോ റോഡിന്റെ വശങ്ങൾ വൃത്തിയാക്കി യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനോ അധികൃതർ തയ്യാറാകാത്തതാണ് പ്രധാന കാരണം. വാഹനങ്ങളുടെ അമിത വേഗതയും മേഖലയിൽ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.  അധികൃതർ ഇടപെട്ട് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയില്ലെങ്കിൽ പ്രദേശത്ത് അപകടങ്ങൾ ഒരു തുടർക്കഥയാകുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.




Post a Comment

0 Comments