പാണഞ്ചേരിയിലെ ഗ്രാമപ്രദേശങ്ങളിൽ ക്രിക്കറ്റ് കളിച്ച് വളർന്ന ക്ലിന്റോ, കുവൈറ്റ് ദേശീയ ടീമിൽ എത്തിയത് എല്ലാ മലയാളികൾക്കും പ്രത്യേകിച്ച് പാണഞ്ചേരിക്കാർക്കും ഒട്ടേറെ അഭിമാനം നൽകുന്നതാണെന്ന് പീച്ചി മണ്ഡലം പ്രസിഡന്റ് ബാബു തോമസ് പറഞ്ഞു.
മുൻ മണ്ഡലം പ്രസിഡന്റ് ഷിബുപോൾ മുഖ്യാതിഥിയായിരുന്നു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ രാജു കല്ലറക്കൽ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിന്ദു ബിജു, പഞ്ചായത്തംഗം ശ്രീജു സി എസ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജിഫിൻ ജോയ്, അർജുൻ ലാൽ, ലിജോ ജോർജ്, ജോസ് ഹ്യൂബർട്ട്, സ്റ്റിവിൻ, കോൺഗ്രസ് നേതാക്കളായ ബിജു ഐസക്, യോഹന്നാൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments