പട്ടിക്കാട്. മികവുറ്റ രാജ്യാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തൊഴിൽ സാധ്യതകൾ ഉറപ്പുവരുത്തുന്ന കോഴ്‌സുകൾ, ഉപരിപഠനത്തോടൊപ്പം ജോലി, പഠനാനന്തരം ജോലി, സ്ഥരിതാമസം, കുടിയേറ്റം തുടങ്ങിയവയെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ വിസ ഫോർ സ്റ്റഡി എന്ന സ്ഥാപനം പട്ടിക്കാട് രായിരത്ത് ടവറിൽ പ്രവർത്തനം ആരംഭിച്ചു.
സിനിമാതാരം ശ്രീരേഖ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വിദേശ പഠനത്തിനാവശ്യമായ ഐഇഎൽടിഎസ്, ഒഇടി, ജർമ്മൻ ഭാഷ, സ്‌പോക്കൺ ഇംഗ്ലീഷ് തുടങ്ങിയ കോഴ്‌സുകൾക്കായി ആരംഭിച്ച എഡ്യൂക്കേഷണൽ അക്കാദമിയുടെ ഉദ്ഘാടനം വോയ്‌സ് ആർട്ടിസ്റ്റ് രഖു രാജ് നിർവഹിച്ചു.
വാർഡ് മെമ്പർ ആനി ജോയ്, മാനേജിങ് ഡയറക്ടർമാരായ അനിത ബെന്നി, ബെന്നി തോമസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി, വ്യാപാരി വ്യവസായി സമിതി പാണഞ്ചേരി യൂണിറ്റ് സെക്രട്ടറി ബാബു കൊള്ളന്നൂർ, വൈസ്‌മെൻ ഭാരവാഹികളായ ജോസ് മഞ്ഞളി, അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.


0 Comments