പട്ടിക്കാട്. ലഹരി വിമുക്ത പ്രചരണ പരിപാടിയായ 'വിമുക്തി' യുടെ ഭാഗമായി കേരള എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന്റെ ആഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്കായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണ്ണമെന്റിൽ പട്ടിക്കാട് കല്ലട ഏജൻസീസ് ടീം വിജയികൾ. ജനുവരി ഒന്നിന് തിരൂരിൽ വെച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. ക്യാപ്റ്റൻ ബിജയ് യുടെ നേതൃത്വത്തിൽ 11 പേർ അടങ്ങുന്ന ടീം ആണ് പങ്കെടുത്തത്. ബെസ്റ്റ് പ്ലേയർ അവാർഡും ബിജയ് സ്വന്തമാക്കി.
ലഹരി എന്ന വിപത്തിനെക്കുറിച്ച് ജനങ്ങൾക്ക് പ്രത്യേകിച്ചും യുവജനങ്ങൾക്ക് അവബോധം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച ലഹരി വിമുക്ത പ്രചരണ പരിപാടിയാണ് 'വിമുക്തി'. ലഹരി വസ്തുക്കളുടെ ഉപയോഗം പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യം കേരള സർക്കാരും എക്‌സൈസ് വകുപ്പും കൂട്ടായ സാമൂഹിക പ്രവർത്തനങ്ങളിലൂടെ നടപ്പിലാക്കുകയാണ് വിമുക്തിയിലൂടെ.


0 Comments