കൊമ്പഴ. സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ വി. ദൈവമാതാവിന്റെ തിരുനാളിന് വികാരി ഫാ.വിൽസൺ വേലിക്കകത്ത് കൊടിയേറ്റി. ജനുവരി 28, 29 തീയതികളിൽ ആണ് ഇടവക തിരുനാൾ. 28ന് വൈകിട്ട് ഇരുമ്പുപാലം കുരിശടിയിൽ പീച്ചി സെന്റ് ജോർജ് മലങ്കര കത്തോലിക്ക പള്ളി അസി. വികാരി ഫാ. ജോസഫ് പുല്ലുകാലായിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് പള്ളിയിലേക്ക് റാസ ഉണ്ടാകും. 29ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് മൂവാറ്റുപുഴ രൂപത മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് മുഖ്യ കാർമികത്വം വഹിക്കും. ഭക്തസംഘടനകളുടെ വാർഷികം സ്നേഹവിരുന്ന് എന്നിവയും ഉണ്ടാകുമെന്ന് ഇടവക ട്രസ്റ്റി ബിനീഷ് ചാണ്ടി, സെക്രട്ടറി ജിജോ തടത്തിൽ എന്നിവർ അറിയിച്ചു.
0 Comments