കുവൈറ്റ് ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടി ആൽപ്പാറ സ്വദേശി ക്ലിന്റോ വേലൂക്കാരൻ


പട്ടിക്കാട്. കുവൈറ്റ് ക്രിക്കറ്റ് ബോർഡ് 2023 വർഷത്തേക്കുള്ള ടൂർണമെന്റുകൾക്കായി തിരഞ്ഞെടുത്ത 20 അംഗ ദേശീയ ടീമിൽ ആൽപ്പാറ സ്വദേശി ക്ലിന്റോ വേലൂക്കാരൻ ഇടംനേടി. കുവൈറ്റ് ക്രിക്കറ്റ് ടൂർണമെന്റുകളിലെ ആഭ്യന്തര പ്രകടനങ്ങൾ, ഏഷ്യാ കപ്പ് യോഗ്യതാ മത്സരങ്ങളിലെ അന്താരാഷ്ട്ര പ്രകടനങ്ങൾ തുടങ്ങി നിരവധി യോഗ്യതാ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് ക്ലിന്റോയെ ടീമിൽ തിരിഞ്ഞെടുത്തത്. കഴിഞ്ഞ മൂന്നര വർഷമായി കുവൈറ്റിലെ ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകളിൽ സ്ഥിരം കളിക്കാരനാണ് ക്ലിന്റോ. 

ആൽപ്പാറ വേലൂക്കാരൻ ആന്റോ, മോളി ദമ്പതികളുടെ ഇളയ മകനാണ്. ടിന്റോ, ലിന്റോ എന്നിവരാണ് സഹോദരങ്ങൾ.



Post a Comment

0 Comments