പട്ടിക്കാട്. കാണാപ്പുറത്ത് സുനിൽകുമാറിന്റെ മകൾ ദേവികയുടെ വിവാഹത്തിന് സെറാഫ്‌സ് ചാരിറ്റബിൾ സൊസൈറ്റി ഒന്നരലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ സഹായമായി നൽകി. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത സുനിൽകുമാറിന് ആഴ്ചയിൽ മൂന്ന് ഡയാലിസിസ് നടത്തേണ്ടതുണ്ട്. ഭാര്യയും രോഗാവസ്ഥയിൽ ചികിത്സയിലാണ്. സുനിൽകുമാറിന്റെ ചികിത്സയ്ക്ക് എല്ലാ മാസവും 3000 രൂപ വെച്ച് നൽകുന്നുമുണ്ട്. വിവാഹപ്രായം എത്തിയ രണ്ട് പെൺകുട്ടികളുമായി കനാൽ പുറമ്പോക്കിൽ വാടകയ്ക്ക് താമസിക്കുന്ന സുനിൽകുമാർ മകളുടെ വിവാഹം നടത്തുന്നതിന് ഒരു മാർഗ്ഗവുമില്ലാതിരിക്കെയാണ് സെറാഫ്‌സ് സഹായവുമായി എത്തിയത്. ഇതോടെ 54 നിർധന യുവതികളുടെ വിവാഹം നടത്തുന്നതിന് സെറാഫ്‌സ് സഹായം നൽകി കഴിഞ്ഞു പ്രസിഡന്റ് ഫാദർ സി എം രാജു വധുവിന് ആഭരണങ്ങൾ കൈമാറി. സെറാഫ് അംഗങ്ങളായ ജോസ് തുരുത്താട്ട്, ബെന്നി ടി.വി., ഷാജി ടി.എസ് എബ്രഹാം നാഞ്ചിറ എന്നിവരും പങ്കെടുത്തു.


0 Comments