വനപാലകർക്കായി അഗ്‌നി സുരക്ഷ ക്ലാസ് നടത്തി


പട്ടിക്കാട്. വനം വകുപ്പിലെ ജീവനക്കാർക്കും ഫയർ വാച്ചർമാർക്കുമായി ഇന്ന് കാലത്ത് പട്ടിക്കാട് ഫോറസ്റ്റ് സ്‌റ്റേഷനിൽ വെച്ച് അഗ്‌നിസുരക്ഷ ക്ലാസ് സംഘടിപ്പിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ. അബ്ദുള്ള ക്ലാസ് നയിച്ചു. തൃശൂർ ഡി.എഫ്.ഒ യുടെ നിർദ്ദേശപ്രകാരം ഫയർ വാച്ചർമാർക്ക് അനുവദിച്ച റേഷൻ കിറ്റുകളുടെ വിതരണം പട്ടിക്കാട് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.കെ. ലോഹിതാക്ഷൻ ഉദ്ഘാടനം ചെയ്തു. പൂവൻചിറ, പട്ടത്തിപ്പാറ, മലയൻമുക്ക്, വാരികുളം, പുല്ലംകണ്ടം, വട്ടായി വനസംരക്ഷണ സമിതികളിലെ അംഗങ്ങളടങ്ങിയ ഫയർ വാച്ചർമാർക്കും സ്‌റ്റേഷനിലെ മറ്റ് വാച്ചർമാർക്കുമാണ് കിറ്റുകൾ നൽകിയത്. കൊറ്റമ്പത്തൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വനപാലകർക്കായി അഗ്‌നിസുരക്ഷ ക്ലാസ് നടത്തിയത്. 2020 ഫെബ്രുവരിയിൽ തൃശ്ശൂർ ദേശമംഗലത്തിന് സമീപമുള്ള കൊറ്റമ്പത്തൂർ വനമേഖലയിൽ ഉണ്ടായ കാട്ടുതീയിൽ അകപ്പെട്ട് മൂന്ന് വനപാലകർ മരിച്ചിരുന്നു.



Post a Comment

0 Comments